ക്യാച്ചെടുക്കാനായി സങ്ക കാത്തുനിന്നു; പന്ത് വീണത് 30 മീറ്റര്‍ അപ്പുറത്ത്!


ഇതുകണ്ട് കമന്റേറ്റര്‍മാരില്‍ ഒരാള്‍ക്ക് ചിരി അടക്കാനായില്ല. സങ്കയ്ക്ക് പറ്റിയ അബദ്ധത്തെ കളിയാക്കി ചിരിക്കുകയായിരുന്നു കമന്റേറ്റര്‍മാര്‍.

സിഡ്‌നി: ക്രിക്കറ്റില്‍ ഫീല്‍ഡിങ്ങിനിടെ അബദ്ധങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. പലപ്പോഴും ഈ ഫീല്‍ഡിങ് പിഴവ് ബൗണ്ടറി വഴങ്ങുന്നതിലേക്കോ അല്ലെങ്കില്‍ ക്യാച്ച് കൈവിടുന്നതിലോക്കോ ആയിരിക്കും കാര്യങ്ങള്‍ എത്തിക്കുക. സമാനമായൊരു ഫീല്‍ഡിങ് പിഴവ് കഴിഞ്ഞ ദിവസം ബിഗ് ബാഷ് ട്വിന്റി-20 ലീഗിനിടയിലും സംഭവിച്ചു. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തില്‍ സിഡ്‌നി തണ്ടറിന്റെ യുവതാരം ജാസന്‍ സങ്കയ്ക്കായിരുന്നു അബദ്ധം പറ്റിയത്.

സ്‌ട്രൈക്കേഴ്‌സിനായി ക്രീസിലുണ്ടായിരുന്നത് അഫ്ഗാന്‍ താരം റഷീദ് ഖാനായിരുന്നു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 17-ാം ഓവറിലെ മൂന്നാം പന്ത് റഷീദ് ഡീപ് സ്‌ക്വയര്‍ ലെഗ്ഗിലൂടെ മുകളിലേക്ക് പായിച്ചു. ഇവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന സങ്ക ക്യാച്ചെടുക്കുന്നതിനായി തയ്യാറെടുത്ത് നില്‍ക്കുയായിരുന്നു. എന്നാല്‍ സങ്കയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. 30 മീറ്റര്‍ വലത്തായാണ് പന്ത് വീണത്. അമളി മനസ്സിലായതോടെ ഓടിയെത്തി സങ്ക ബൗണ്ടറി തടുത്തു. ഇതുകണ്ട് കമന്റേറ്റര്‍മാരില്‍ ഒരാള്‍ക്ക് ചിരി അടക്കാനായില്ല.

ആ ക്യാച്ച് കിട്ടിയില്ലെങ്കിലും താരം 27 പന്തില്‍ 30 റണ്‍സെടുത്തു. സിഡ്‌നി തണ്ടേഴ്‌സ് 71 റണ്‍സിന് വിജയിക്കുകയും ചെയ്തു. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സ്‌ട്രൈക്കേഴ്‌സ് 18 ഓവറിനുള്ളില്‍ 97 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 13 ഓവറില്‍ മൂന്ന് വിക്കറ്റിന് 75 എന്ന നിലയില്‍ നിന്നാണ് സ്‌ട്രൈക്കേഴ്‌സ് 97 റണ്‍സിന് ഓള്‍ഔട്ടായത്.

Content Highlights: Jason Sangha positions himself for catch, the ball lands 30 metres away Big Bash League

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented