Photo: AFP
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) വാര്‍ഷിക കരാര്‍ ഒഴിവാക്കി മേജര്‍ ലീഗ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ലോസ് ആഞ്ജലിസ് നൈറ്റ് റൈഡേഴ്‌സുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
രണ്ടു വര്‍ഷത്തെ കരാറിനായി 3,00000 പൗണ്ട് (ഏകദേശം മൂന്ന് കോടിയോളം രൂപ) ആണ് മേജര്‍ ലീഗ് ക്രിക്കറ്റ് ഫ്രാഞ്ചൈസി റോയിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കരാര്‍ ഒപ്പിട്ടാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിലെ സ്ഥാനം റോയിക്ക് നഷ്ടമാകും. എന്നിരുന്നാലും താരം ലോസ് ആഞ്ജലിസ് നൈറ്റ് റൈഡേഴ്‌സുമായി കരാര്‍ ഒപ്പിടാന്‍ സന്നദ്ധനായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജ്യത്തിന്റെ വാര്‍ഷിക കരാറില്‍ നിന്ന് പിന്മാറുന്ന ആദ്യ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാകും റോയ്. നിലവില്‍ ഒക്ടോബര്‍ വരെ ഇസിബിയുമായി താരത്തിന് കരാറുണ്ട്.
മുന്‍നിര ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന് തങ്ങളുടെ ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ ആറ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തതായി കഴിഞ്ഞ മാസം ടൈംസ് ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ കളിക്കാര്‍ രാജ്യത്തിനായി കളിക്കുന്നത് ഉപേക്ഷിച്ച് ഫ്രാഞ്ചൈസികള്‍ക്കായി കളിക്കാന്‍ താല്‍പ്പര്യപ്പെടുന്ന സമയം വിദൂരമല്ലെന്നത് ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Content Highlights: Jason Roy to end England deal to play in American Major League Cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..