നാലുവിക്കറ്റുമായി തിളങ്ങി ഹോള്‍ഡര്‍, ആദ്യ ട്വന്റി 20 യില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 103 റണ്‍സിന് ഓള്‍ ഔട്ടായി

Photo: twitter.com/ICC

ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയം. ഒന്‍പത് വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ വെസ്റ്റ് ഇന്‍ഡീസ് തറപറ്റിച്ചത്. നാലുവിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 103 റണ്‍സിന് ഓള്‍ ഔട്ടായി. 104 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 17.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

ഇംഗ്ലണ്ട് നിരയില്‍ 28 റണ്‍സെടുത്ത ക്രിസ് ജോര്‍ദാനും 22 റണ്‍സടിച്ച ആദില്‍ റഷീദും മാത്രമാണ് പിടിച്ചുനിന്നത്. മുന്‍നിര ബാറ്റര്‍മാര്‍ക്ക് താളം കണ്ടെത്താനായില്ല. 3.4 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു മെയ്ഡനടക്കം നാലുവിക്കറ്റ് വീഴ്ത്തിയ ഹോള്‍ഡറുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറി. ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റെടുത്തു.

104 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ് 49 പന്തുകളില്‍ നിന്ന് പുറത്താവാതെ 52 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. 20 റണ്‍സെടുത്ത ഷായ് ഹോപ്പിനെ ആദില്‍ റഷീദ് പുറത്താക്കി. 27 റണ്‍സുമായി നിക്കോളാസ് പൂരാന്‍ പുറത്താവാതെ നിന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ വിന്‍ഡീസ് 1-0 ന് മുന്നിലെത്തി.

Content Highlights: Jason Holder takes 4 wickets as West Indies beat England comfortably in 1st T20I

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented