ലണ്ടന്‍: പാകിസ്താനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കില്ല. വലത് തോളിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ലോഡ്‌സില്‍ അടുത്താഴ്ച്ച നടക്കുന്ന ടെസ്റ്റില്‍ നിന്ന് ആന്‍ഡേഴ്‌സണ്‍ പിന്മാറിയത്. ആന്‍ഡേഴ്‌സണ് പകരം പുതുമുഖ താരം ടോബി റോളണ്ട് ജോണ്‍സ് ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചു. കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്.
ഓള്‍ റൗണ്ടറായ ബെന്‍ സ്‌റ്റോക്ക്‌സും പാകിസ്താനെതിരായ ആദ്യ മത്സരത്തിനുണ്ടാകാന്‍ സാധ്യതയില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് സ്റ്റോക്ക്‌സിന് വിനയായത്. അതേ സമയം ബാറ്റ്‌സ്മാനായ ഗാരി ബാലന്‍സിനെ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. ഓള്‍ഡ് ട്രാഫോഡില്‍ ജൂലായ് 22ന് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് വ്യക്തമാക്കി. നാല് ടെസ്റ്റ് മത്സരങ്ങളാണ് പാകിസ്താനെതിരായ പരമ്പരയിലുള്ളത്.