മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇംഗ്ലീഷ് ബൗളറെന്ന റെക്കോഡ് സ്വന്തമാക്കി പേസർ ജെയിംസ് ആൻഡേഴ്സൺ. മാഞ്ചസ്റ്ററിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഷായ് ഹോപിനേയും ബ്രൂക്സിനേയും പുറത്താക്കിയാണ് മുപ്പത്തിയേഴുകാരനായ ആൻഡേഴ്സൺ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതോടെ വിൻഡീസിനെതിരേ ആൻഡേഴ്സണ് 87 ടെസ്റ്റ് വിക്കറ്റായി. 86 വിക്കറ്റെടുത്ത ഫ്രെഡ് ട്രൂമാന്റെ റെക്കോഡാണ് ആൻഡേഴ്സൺ മറികടന്നത്. അതേസമയം ടെസ്റ്റ് ചരിത്രത്തിൽ വിൻഡീസിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനമാണ് ആൻഡേഴ്സണുള്ളത്. ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത്, ഇന്ത്യയുടെ അനിൽ കുംബ്ലെ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
വിൻഡീസ് ഇന്നിങ്സിന്റെ 24-ാം ഓവറിലാണ് ഹോപിനെ പുറത്താക്കി ആൻഡേഴ്സൺ ആദ്യ വിക്കറ്റെടുത്തത്. 17 റൺസായിരുന്നു ഹോപിന്റെ സമ്പാദ്യം. 26-ാം ഓവറിൽ ബ്രൂക്സും പറുത്തായി. നാല് റൺസ് മാത്രമാണ് ബ്രൂക്സ് നേടിയത്. ഇരുവരേയും വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ക്യാച്ചെടുക്കുകയായിരുന്നു.
Content Highlights: James Anderson, Cricket Record, England vs West Indies Third Test Cricket