മഗ്രാത്തിനെയും മറികടന്ന് ജിമ്മിയുടെ കുതിപ്പ്; എതിരാളികളില്ലാതെ ഇംഗ്ലീഷ് പേസര്‍


Photo: AP

മാഞ്ചെസ്റ്റര്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിലനിന്നുപോകാന്‍ പ്രയാസമുള്ള ഒരു വിഭാഗമാണ് ഫാസ്റ്റ് ബൗളര്‍മാര്‍. കാലക്രമേണ വരുന്ന പരിക്കുകയും അതുമൂലമുണ്ടാകുന്ന ഫോം നഷ്ടവുമെല്ലാം മറികടന്ന ദീര്‍ഘകാലം ഈ രംഗത്ത് പിടിച്ചുനില്‍ക്കുകയെന്നത് ഏറെ വെല്ലുവിളിയേറിയ കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ ക്രിക്കറ്റ് ലോകത്തിന് ഇംഗ്ലീഷ് പേസര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സന്റെ കാര്യത്തില്‍ അദ്ഭുതമാണ്. രണ്ടു പതിറ്റാണ്ടോളമായി ഇംഗ്ലീഷ് ബൗളിങ്ങിന്റെ കുന്തമുനയായി ആരാധകരുടെ പ്രിയപ്പെട്ട ജിമ്മിയുണ്ട്. ഇക്കാലത്തിനിടയ്ക്ക് നിരവധി ബൗളിങ് റെക്കോഡുകളും തിരുത്തിക്കുറിച്ച താരം ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പന്തുകൊണ്ട് തിളങ്ങിയ ജിമ്മി, മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. പ്രോട്ടീസിനെതിരേ ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജിമ്മി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പേസറെന്ന റെക്കോഡാണ് മഗ്രാത്തില്‍ നിന്നും തട്ടിയെടുത്തത്.



ടെസ്റ്റില്‍ 563, ഏകദിനത്തില്‍ 381, ട്വന്റി 20-യില്‍ അഞ്ച് വിക്കറ്റുകള്‍ എന്നിവയടക്കം 949 വിക്കറ്റുകള്‍ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന മഗ്രാത്തായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍. ഇത് ടെസ്റ്റില്‍ 664, ഏകദിനത്തില്‍ 269, ട്വന്റി 20-യില്‍ 18 എന്നിങ്ങനെ ആകെ 951 വിക്കറ്റുകളുമായി ആന്‍ഡേഴ്‌സണ്‍ മറികടന്നു.

800 ടെസ്റ്റ് വിക്കറ്റുകളും 534 ഏകദിന വിക്കറ്റുകളും 13 ട്വന്റി 20 വിക്കറ്റുകളുമടക്കം 1347 വിക്കറ്റ് വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍.

നിലവില്‍ മുരളിക്കും അന്തരിച്ച ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കും പിന്നില്‍ രാജ്യാന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ കുംബ്ലെയെ (956) മറികടന്ന് ജിമ്മിക്ക് മൂന്നാം സ്ഥാനത്തെത്താം.

Content Highlights: James Anderson Breaks Glenn McGrath s Massive Record


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented