ഞ്ചൂറിയന്‍:  ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇടംപിടിച്ചതോടെയാണ് 37-കാരന്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല, മത്സരത്തിന്റെ ആദ്യ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗറിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. 132 ടെസ്റ്റ് കളിച്ച ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡാണ് പേസ് ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 

150 ടെസ്റ്റ് കളിക്കുന്ന ഒമ്പതാമത്തെ താരവും രണ്ടാമത്തെ ഇംഗ്ലണ്ട് താരവുമാണ് ആന്‍ഡേഴ്‌സണ്‍. അലെസ്റ്റര്‍ കുക്കാണ് (161) കൂടുതല്‍ ടെസ്റ്റ് കളിച്ച ഇംഗ്ലണ്ടുകാരന്‍. 

 20-ാം വയസ്സില്‍ അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് നേട്ടക്കാരനാണ്. 

Content Highlights: James Anderson becomes 1st fast bowler to play 150 Tests