ജാക്വസ് കാലിസ് | Photo: AFP
ന്യൂഡല്‍ഹി: മുന്‍ അന്താരാഷ്ട്ര താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ലെജന്‍ഡ്‌സ് ട്വന്റി 20 ക്രിക്കറ്റിന്റെ പുതിയ സീസണിനായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ നിരവധി പ്രമുഖ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കഴിഞ്ഞ സീസണില്‍ വേള്‍ഡ് ജയന്റ്‌സാണ് ഒന്നാമത്തെത്തിയത്.
ഇത്തവണയും കാണികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ക്രിക്കറ്റ് ലീഗ് നടക്കും. ലീഗിലേക്ക് പല താരങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്‌നും ജാക്ക് കാലിസും പുതിയ സീസണില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. വിരമിച്ചെങ്കിലും ഇരുവരും ഇപ്പോഴും ക്രിക്കറ്റ് ഗ്രൗണ്ടില്‍ സജീവസാന്നിധ്യമാണ്.
ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ് നേടുകയും 250 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഏക ഓള്‍റൗണ്ടറായ കാലിസും ദീര്‍ഘകാലം ലോക ഒന്നാം നമ്പര്‍ ബൗളറായിരുന്ന ഡെയ്ല്‍ സ്റ്റെയ്‌നും വരുന്നതോടെ പുതിയ സീസണ്‍ ഗംഭീരമാകുമെന്ന കാര്യമുറപ്പാണ്.
ഇരുവരെയും കൂടാതെ ഇംഗ്ലണ്ട് താരം ഒയിന്‍ മോര്‍ഗന്‍, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, മിച്ചല്‍ ജോണ്‍സണ്‍, മുത്തയ്യ മുരളീധരന്‍, മോണ്ടി പനേസര്‍, ഷെയ്ന്‍ വാട്‌സണ്‍, ഹര്‍ഭജന്‍ സിങ്, മഷ്‌റാഫെ മൊര്‍ത്താസ തുടങ്ങിയ താരങ്ങളും ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കും. ആദ്യസീസണില്‍ ഇന്ത്യ, ഏഷ്യ, വേള്‍ഡ് എന്നിങ്ങനെ മൂന്ന് ടീമുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..