ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഉപദേശകനായി നിയമിച്ചു. 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാലിസ് ഇംഗ്ലണ്ട് ടീമിനൊപ്പമുണ്ടാകും. ജനുവരി 14 മുതല്‍ ശ്രീലങ്കയിലാണ് ടെസ്റ്റ്. 

45-കാരനായ കാലിസ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ടെസ്റ്റില്‍ 13,289 റണ്‍സും 192 വിക്കറ്റും നേടിയ താരമാണ്. വിരമിച്ചശേഷം ദേശീയ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു.

ജൊനാഥന്‍ ട്രോട്ട്, മാര്‍ക്കസ് ട്രെസ്‌ക്കോത്തിക് എന്നിവരെ അടുത്തകാലത്തായി ബാറ്റിങ് കണ്‍സല്‍റ്റന്റുമാരായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിരുന്നു.

Content Highlights: Jacques Kallis appointed as batting consultant for England team