
Photo: twitter.com|ShreyasIyer15
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയ്ക്ക് വിധേയനായി. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസ്സിന് പരിക്കേറ്റത്.
ഇടത്തേ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ താരത്തിന് ബാക്കിയുള്ള മത്സരങ്ങളും ഐ.പി.എല്ലും നഷ്ടമായിരുന്നു. ' ശസ്ത്രക്രിയ വിജയകരമായി നടന്നു. എത്രയും പെട്ടന്ന് ഞാന്‍ മടങ്ങിവരും. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി'-ശ്രേയസ് ട്വീറ്ററില്‍ കുറിച്ചു.
ശ്രേയസ്സിന്റെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. താരത്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് ടീമിന്റെ പുതിയ നായകന്‍. ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഡല്‍ഹിയുടെ എതിരാളി.
Content Highlights: Iyer undergoes successful shoulder injury, says 'will be back in no time'
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..