ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാനും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയ്ക്ക് വിധേയനായി. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസ്സിന് പരിക്കേറ്റത്.

ഇടത്തേ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ താരത്തിന് ബാക്കിയുള്ള മത്സരങ്ങളും ഐ.പി.എല്ലും നഷ്ടമായിരുന്നു. ' ശസ്ത്രക്രിയ വിജയകരമായി നടന്നു. എത്രയും പെട്ടന്ന് ഞാന്‍ മടങ്ങിവരും. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി'-ശ്രേയസ് ട്വീറ്ററില്‍ കുറിച്ചു.

ശ്രേയസ്സിന്റെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്‌. താരത്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് ടീമിന്റെ പുതിയ നായകന്‍. ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഡല്‍ഹിയുടെ എതിരാളി. 

Content Highlights: Iyer undergoes successful shoulder injury, says 'will be back in no time'