-
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമയെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബൗളറും കോച്ചുമായ ജേസൺ ഗില്ലെസ്പി. അറിവിനായുള്ള ഇഷാന്തിന്റെ ദാഹം മറ്റുള്ള ബൗളർമാർ കണ്ടുപഠിക്കണമെന്നാണ് ഗില്ലെസ്പി പറയുന്നത്.
97 ടെസ്റ്റുകളിൽ നിന്നുമായി 297 വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാറുണ്ട്. അവിടെ സസക്സിനുവേണ്ടിയാണ് കരാറിലൊപ്പിട്ടത്. ജേസൺ ഗില്ലെസ്പിയായിരുന്നു ടീം കോച്ച്. ഇത്രയും വലിയ താരമായിട്ടും താൻ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കേട്ട് അതിനനുസരിച്ച് കളിക്കുന്ന താരമാണ് ഇഷാന്തെന്ന് ഗില്ലെസ്പി ഈയിടെ കൗ കോർണർ ക്രോണിക്കിൾസിനു നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
'ഇഷാന്ത് എത്രയോ സീനിയർ കളിക്കാരനാണ്. പക്ഷേ ക്രിക്കറ്റിൽ അറിവ് നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എന്നെ അദ്ഭുതപ്പെടുത്തി. ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു എന്നു മാത്രമല്ല എപ്പോഴും സംശയങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. സീനിയർ പ്ലെയറാകുമ്പോൾ പലരും ഇത്ര വിനീതരാവാറില്ല. പക്ഷേ ഇഷാന്ത് എന്നെ ഞെട്ടിച്ചുകളഞ്ഞു'-ഗില്ലെസ്പി വ്യക്തമാക്കി.
ഇഷാന്ത് വന്നതോടെ സസെക്സ് കൂടുതൽ കരുത്തുനേടിയെന്നും ഇഷാന്തിന്റെ പേരുമാറ്റം ടീമിന് കൂടുതൽ അച്ചടക്കം നല്‍കിയെന്നും ഗില്ലെസ്പി കൂട്ടിച്ചേർത്തു. വളർന്നുവരുന്ന ഫാസ്റ്റ് ബൗളർമാർക്ക് മാതൃകയാക്കാവുന്ന ഏറ്റവും മികച്ച കളിക്കാരനാണ് ഇഷാന്ത് എന്നാണ് ഗില്ലെസ്പിയുടെ പക്ഷം.
Content Highlights: Ishant Sharmas Work Ethic Impressed Sussex Players During His County Stint Says Jason Gillespie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..