ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് സ്ഥാനം നേടാനായില്ല. ശാരീരിക ക്ഷമത തെളിയിക്കാത്തതിനാലാണ് ഇഷാന്ത് ടീമില്‍ നിന്നും പുറത്തായത്.

ടെസ്റ്റ് ടീമിലിടം പിടിക്കാനൊരുങ്ങുന്ന ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ കളിക്കുമോ ഇല്ലയോ എന്ന കാര്യം ഡിസംബര്‍ 11 ന് അറിയാം. നിലവില്‍ രോഹിത് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ശാരീരിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ രോഹിത്തിന് ടീമിലിടം നേടാനാകൂ. 

ഇഷാന്തിന് പകരം മറ്റൊരു ഇന്ത്യന്‍ താരം ടെസ്റ്റ് ടീമില്‍ ഇടം നേടിയേക്കും. ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നേരത്തേ തമിഴ്‌നാട് ഫാസ്റ്റ് ബൗളര്‍ ടി.നടരാജന്‍ ഇടം നേടിയിരുന്നു. നവ്ദീപ് സൈനിയ്ക്ക് പുറംവേദനയുള്ളതിനെത്തുടര്‍ന്നാണ് താരത്തെ ടീമിലെടുത്തത്. 

Content Highlights: Ishant ruled out of Indian Test series against Australia