Photo: PTI
മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഇപ്പോള്‍ കായികലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. കാര്‍ അപകടത്തില്‍ പരിക്കേറ്റ പന്ത് ആശുപത്രിക്കിടക്കയിലാണ്. താരം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തണമെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
പന്തിന് അപകടം പറ്റിയെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നെങ്കിലും ഇന്ത്യന്‍ താരമായ ഇഷാന് കിഷന് ഇതറിഞ്ഞിരുന്നില്ല. കളിക്കളത്തില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് കിഷന് ഞെട്ടിക്കുന്ന ഈ വാര്‍ത്തയറിഞ്ഞത്.
രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിനായി കളിക്കുന്നതിനിടെയാണ് കിഷന് അപകടവാര്‍ത്തയറിഞ്ഞത്. സര്‍വീസസിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു കിഷന്. ഇടവേളയില്‍ ആരാധകരുടെ അടുത്തെത്തിയ കിഷന് അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ പന്തിന്റെ അപകടവാര്‍ത്ത കിഷനെ അറിയിച്ചു. കിഷന് ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.
പരിക്കേറ്റ പന്തിന് ആറുമാസത്തോളം വിശ്രമം വേണ്ടിവരും. ഇതോടെ ഓസ്ട്രേലിയന്‍ പര്യടനവും ഐ.പി.എല്ലുമെല്ലാം താരത്തിന് നഷ്ടമാകും. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് പന്ത്.
Content Highlights: rishabh pant, pant accident, rishabh pant car accident, ishan kishan, ishaan kishan, cricket, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..