ഇന്‍ഡോര്‍: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി ഇഷാന്‍ കിഷന്‍. ഗ്രൂപ്പ് ബിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റന്‍ കൂടിയായ താരത്തിന്റെ ബാറ്റില്‍ നിന്ന് തകര്‍പ്പന്‍ സെഞ്ചുറി പിറന്നത്.
വെറും 84 പന്തില്‍ 173 റണ്‍സെടുത്ത കിഷന്റെ മികവില്‍ 422 റണ്‍സ് കുറിച്ച ജാര്‍ഖണ്ഡ് ആഭ്യന്തര ക്രിക്കറ്റില്‍ 50 ഓവര്‍ മത്സരത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി.
ഓപ്പണറായി ഇറങ്ങി ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കിഷന്‍ 28-ാം ഓവറിലാണ് പുറത്തായത്. 11 സിക്‌സും 19 ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
42 പന്തില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട കിഷന്‍ 74-ാം പന്തിലാണ് സെഞ്ചുറിയിലെത്തിയത്. അടുത്ത 50 റണ്‍സ് പിറന്നത് വെറും 12 പന്തിലായിരുന്നു.
വിരാട് സിങ് (49 പന്തില്‍ 68), സുമിത് കുമാര്‍ (58 പന്തില്‍ 52), അനുകുല്‍ റോയ് (39 പന്തില്‍ 72) തുടങ്ങിയവരും തിളങ്ങിയതോടെയാണ് ജാര്‍ഖണ്ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സിലെത്തിയത്.
Content Highlights: Ishan Kishan hits 173 as Jharkhand post highest total Indian domestic side