പരിക്കേറ്റ കിഷനെ മെഡിക്കൽ സംഘം പരിശോധിക്കുന്നു
ധരംശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന് കിഷന് പരിക്ക്. ബാറ്റ് ചെയ്യുന്നതിനിടെ ലാഹിരു കുമാരയുടെ പന്ത് ഹെല്‍മറ്റിലിടിച്ചാണ് കിഷന് പരിക്കേറ്റത്.
കുമാരയുടെ ബൗണ്‍സര്‍ കൃത്യമായി നേരിടുന്നതില്‍ കിഷന് പരാജയപ്പെട്ടു. പന്ത് ഹെല്‍മറ്റിലിടിച്ചു. ഉടന്‍ തന്ന വൈദ്യസഹായം തേടിയെങ്കിലും കിഷന്റെ പരിക്ക് ഭേദമായില്ല. പരിക്കുമായി തുടര്‍ന്നും കളിച്ച കിഷന് വെറും 16 റണ്‍സിന് പുറത്തായി.
ഔട്ടായ ഉടന്‍ തന്നെ കിഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കാംഗ്രയിലുള്ള ആശുപത്രിയിലാണ് താരം. കിഷനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ താരം നിരീക്ഷണത്തിലാണ്. ഇതോടെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരം കിഷന് നഷ്ടമാകും.
കിഷന് കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ മലയാളി താരം സഞ്ജു സാംസണ് വിക്കറ്റ് കീപ്പറാകാനുള്ള അവസരം കൈവരും. ആദ്യ ട്വന്റി 20 യില്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. വെറും 56 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്താണ് കിഷന് ടീമിന്റെ വിജയശില്‍പ്പിയായത്.
Content Highlights: ishan kishan admitted in hospital due to head injury,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..