എട്ടുമാസമുള്ള കുഞ്ഞിനെയടക്കം കാത്തുനിര്‍ത്തി; എയര്‍ലൈന്‍സിന്റെ മോശം പെരുമാറ്റത്തിനെതിരേ ഇര്‍ഫാന്‍


Photo: twitter.com/IrfanPathan

മുംബൈ: മുംബൈയില്‍നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിസ്താര എയര്‍ലൈന്‍സില്‍നിന്ന് നേരിട്ട മോശം അനുഭവം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍.

ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ദുബായിലേക്ക് കുടുംബത്തോടൊപ്പം യാത്ര തിരിച്ചതായിരുന്നു ഇര്‍ഫാന്‍. താന്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ക്ലാസ് തരംതാഴ്ത്തുകയും ഇത് ശരിയാക്കി കിട്ടാന്‍ വേണ്ടി ഭാര്യയും അഞ്ചു വയസുള്ളതും എട്ടുമാസം മാത്രം പ്രായമുള്ളതുമായ കുട്ടികള്‍ക്കൊപ്പം കൗണ്ടറില്‍ ഒന്നര മണിക്കൂറോളം കാത്തുനിര്‍ത്തുകയും ചെയ്തുവെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി. ജീവനക്കാര്‍ ഓരോ ഒഴിവുകഴിവുകള്‍ പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു.



എയര്‍ വിസ്താരയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഇര്‍ഫാന്‍ തനിക്കും കുടുംബത്തിനും ഉണ്ടായ മോശം പങ്കുവെച്ചത്.

'ഇന്ന് വിസ്താരയുടെ യുകെ-201 വിമാനത്തില്‍ മുംബൈയില്‍നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ചെക്കിന്‍ കൗണ്ടറില്‍ വളരെ മോശം അനുഭവമുണ്ടായി. ഞാന്‍ നേരത്തെ ബുക്ക് ചെയ്ത് കണ്‍ഫേം ആയ ടിക്കറ്റ് വിസ്താര അനുവാദമില്ലാതെ തരംതാഴ്ത്തി. ഇത് പരിഹരിച്ച് കിട്ടാന്‍ എനിക്ക് ഒന്നര മണിക്കൂര്‍ കൗണ്ടറില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ഭാര്യയ്ക്കും എട്ടു മാസവും അഞ്ചു വയസും പ്രായമുള്ള കുട്ടികള്‍ക്കും എനിക്കൊപ്പം ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു. ഗ്രൗണ്ട് സ്റ്റാഫ് ദേഷ്യത്തോടെ ഓരോ ഒഴിവുകഴിവുകള്‍ പറയുകയായിരുന്നു. ഇതേ അനുഭവം മറ്റ് ചില യാത്രക്കാര്‍ക്കുമുണ്ടായി. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ടിക്കറ്റ് ശരിക്കുള്ള വിലയിലും കുറച്ച് വില്‍ക്കുന്നതെന്നും ഇതെങ്ങനെ മാനേജ്‌മെന്റ് അംഗീകരിക്കുന്നുവെന്നും എനിക്ക് മനസിലാകുന്നില്ല. ആ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായ നടപടിയെടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.' - ഇര്‍ഫാന്‍ കുറിച്ചു.

Content Highlights: Irfan Pathan Slams Airlines For Bad Experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented