-
സതാംപ്റ്റൺ: അയർലന്റിനെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് വിജയം. 173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 27.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 54 പന്തിൽ 11 ഫോറിന്റെ അകമ്പടിയോടെ പുറത്താകാതെ 67 റൺസ് അടിച്ച സാം ബില്ലിങ്സും അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയും ആണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പികൾ. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 78 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ അഞ്ചതാം വിക്കറ്റിൽ ബില്ലിങ്സും ക്യാപ്റ്റൻ ഇയാൻ മോർഗനും ഒത്തുചേർന്നു. ഇരുവരും 96 റൺസ് കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. 40 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 36 റൺസാണ് മോർഗൻ അടിച്ചെടുത്തത്. ജേസൺ റോയ് 24 റൺസെടുത്തപ്പോൾ ജോണി ബെയർസ്റ്റോ രണ്ട് റൺസിന് പുറത്തായി. ജെയിംസ് വിൻസി 25 റൺസും ടോം ബാന്റൺ 11 റൺസും നേടി. അയർലന്റിനായി ക്രെയ്ഗ് യങ് രണ്ടു വിക്കറ്റ് വീഴ്ത്തി.
8.4 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത വില്ലിയുടെ ബൗളിങ് പ്രകടനത്തിൽ അയർലന്റ് ബാറ്റിങ് നിര വീഴുകയായിരുന്നു. 44.4 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. 59 റൺസെടുത്ത കുർറ്റിസ് കാംപെറിനും 40 റൺസ് അടിച്ച ആൻഡി മക്ബ്രെയ്നും ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. ആറു ബാറ്റ്സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതിൽ മൂന്നു പേർ പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ടിനായി സാഖിബ് മഹ്മൂദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദിൽ റാഷിദും ടോം കറനും ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: Ireland vs England First ODI David Willey
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..