ലണ്ടന്‍: ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് ഗംഭീരമാക്കി അയര്‍ലന്‍ഡ്. ആതിഥേയരായ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് വെറും 85 റണ്‍സിന് ഓള്‍ഔട്ടാക്കി.

വെറും 13 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ടിം മുര്‍ത്താഗാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ലോക ചാമ്പ്യന്‍മാര്‍ വെറും 23.4 ഓവറില്‍ കൂടാരം കയറി. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേര്‍ പൂജ്യത്തിന് പുറത്താകുകയും ചെയ്തു.

23 റണ്‍സെടുത്ത ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. പത്താമനായി ഇറങ്ങി 19 റണ്‍സെടുത്ത ഒല്ലി സ്റ്റോണാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറിനുടമ.

ജോസഫ് ബേണ്‍സ് (6), ജേസണ്‍ റോയ് (5), ജോ ഡെന്‍ലി (23), ജോ റൂട്ട് (2), ജോണി ബെയര്‍സ്‌റ്റോ (0), മോയിന്‍ അലി (0) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് മുന്‍നിരയുടെ സ്‌കോറുകള്‍. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ബോയ്ഡ് റാന്‍കിന്‍ രണ്ടു വിക്കറ്റെടുത്തു.

Content Highlights: Ireland bowled out England for 85 on day one