അയര്‍ലന്‍ഡിന്റെ ഇതിഹാസതാരം കെവിന്‍ ഒബ്രിയന്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി


Photo: twitter.com

ഡബ്ലിന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രിയന്‍. ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കുന്നതായി അറിയിച്ചത്.

2006-ല്‍ അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിച്ച താരം നീണ്ട 16 വര്‍ഷങ്ങള്‍ നീണ്ട കരിയറിനാണ് ഇപ്പോള്‍ തിരശ്ശീലയിടുന്നത്. 2021-ല്‍ യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ് താരം അവസാനമായി അയര്‍ലന്‍ഡിനായി കളിച്ചത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് 38-കാരനായ കെവിന്‍.

2007-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ ചരിത്രത്തില്‍ ഇടംപിടിച്ച മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയര്‍ലന്‍ഡ് ടീമിലും കെവിന്‍ ഉണ്ടായിരുന്നു. പിന്നാലെ 2011 ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സ് ചേസ് ചെയ്ത് അയര്‍ലന്‍ഡ് ചരിത്രമെഴുതിയ മത്സരത്തില്‍ വെറും 63 പന്തില്‍ നിന്ന് 113 റണ്‍സുമായി വിജയത്തിന് ചുക്കാന്‍ പിടിച്ചതും കെവിനായിരുന്നു.

ഏകദിന ലോകകപ്പില്‍ സെഞ്ചുറി നേടിയ നാല് ക്രിക്കറ്റര്‍മാരില്‍ ഒരാളും കെവിനാണ്. വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, എഡ് ജോയ്‌സ്, പോള്‍ സ്‌റ്റെര്‍ലിങ് എന്നിവരാണ് മറ്റ് താരങ്ങള്‍.

152 ഏകദിന മത്സരങ്ങള്‍ കളിച്ച കെവിന്‍ രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്ത്തി.

109 ട്വന്റി 20 മത്സരങ്ങള്‍ ഐറിഷ് ടീമിനായി കളിച്ച അദ്ദേഹം ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 1973 റണ്‍സ് നേടി. 58 വിക്കറ്റുകളാണ് ട്വന്റി 20-യിലെ സമ്പാദ്യം. കരിയറില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.

Content Highlights: Ireland all-rounder Kevin OBrien announces retirement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented