ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിലെ മുഴുവന്‍ ഫ്രാഞ്ചൈസികളെയും സ്വന്തമാക്കി ഐപിഎല്‍ ടീം ഉടമകള്‍


Photo: Getty Images

ജൊഹാനസ്ബര്‍ഗ്: അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന പ്രഥമ ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിലെ മുഴുവന്‍ ടീമുകളെയും ഐപിഎല്ലിലെ ടീം ഉടമകള്‍ സ്വന്തമാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആര്‍പിഎസ്ജി സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡ്, റോയല്‍സ് സ്‌പോര്‍സ് ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് എന്നീ കമ്പനികളാണ് ദക്ഷിണാഫ്രിക്കന്‍ ലീഗിലെ ആകെയുള്ള ആറ് ടീമുകളേയും സ്വന്തമാക്കിയത്.

ഡെലോയിറ്റ് കോര്‍പ്പറേറ്റ് ഫിനാന്‍സ് എന്ന സ്ഥാപനം നിയന്ത്രിച്ച ലേല നടപടികളില്‍ ലോകമെമ്പാടുമുള്ള 29 കമ്പനികളാണ് ലീഗിലെ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഇവര്‍ക്ക് 10 വേദികളില്‍ ഇഷ്ടമുള്ളത് ഫ്രാഞ്ചൈസിക്കായി തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു.

കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് ഹോം ഗ്രൗണ്ടായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത് റിലയന്‍സാണ്. ഡര്‍ബനിലെ കിങ്‌സ്മീഡ് ഹോം ഗ്രൗണ്ടായ ഫ്രാഞ്ചൈസിയെ ആര്‍പിഎസ്ജി സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങി. സണ്‍ ടിവി നെറ്റ്‌വര്‍ക്ക് വാങ്ങിയ ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ട് ജെബറയിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കാണ്. ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് ആസ്ഥാനമായ ഫ്രാഞ്ചൈസിയെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. റോയല്‍സ് സ്‌പോര്‍സ് ഗ്രൂപ്പ് സ്വന്തമാക്കിയ ഫ്രാഞ്ചൈസിയുടെ ഹോംഗ്രൗണ്ട് പാളിലെ ബോളണ്ട് പാര്‍ക്കാണ്. പ്രെറ്റോറിയയിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് ഹോം ഗ്രൗണ്ടായ ഫ്രാഞ്ചൈസിയെ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സും സ്വന്തമാക്കി.

Content Highlights: ipl team owners bought all six teams in the new South African t20 league

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented