
Photo: REUTERS
ബെംഗളൂരു: അടുത്ത ഐ.പി.എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴേസ് ബാംഗ്ലൂരിനെ സഞ്ജയ് ബംഗാര്‍ പരിശീലിപ്പിക്കും. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ സീസണില്‍ ബംഗാര്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കും.
അടുത്ത സീസണിലെ മെഗാ താരലേലത്തിനു മുമ്പായി ടീമുകള്‍ സമ്പൂര്‍ണ മാറ്റത്തിനായി ഒരുങ്ങുകയാണ്. പ്രധാന താരങ്ങളെ നിലനിര്‍ത്തി ആവശ്യമുള്ള താരങ്ങളെ ടീമിലെത്തിക്കുക എന്നതാകും ബംഗാറിനു മുമ്പിലുള്ള ആദ്യ കടമ്പ.
രവി ശാസ്ത്രി മുഖ്യ പരിശീലകനായിരിക്കെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ബംഗാര്‍. അടുത്ത രണ്ടു വര്‍ഷത്തേക്കാണ് ആര്.സി.ബി ബംഗാറുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തെ ബാംഗ്ലൂര്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍റ്റന്റായും ബംഗാള്‍ പ്രവര്‍ത്തിച്ചിരുന്നു.
മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ചില് നിന്നാണ് ബംഗാര്‍ ബാംഗ്ലൂര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഐ.പി.എല്‍ സീസണിന്റെ രണ്ടാം പാദത്തില്‍ നിന്ന് കാറ്റിച്ച് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ന്യൂസീലന്‍ഡുകാരനായ മൈക്ക് ഹെസ്സനായിരുന്നു ടീമിന്റെ ചുമതല. ഹെസ്സല്‍ ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടറായി തുടരും.
Content Highlights: ipl royal challengers bangalore appointed sanjay bangar as their head coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..