ഒരു കളിയുടെ സംപ്രേക്ഷണാവകാശത്തിന് 104 കോടി; ഇ.പി.എലിനെ പിന്നിലാക്കി ഐ.പി.എല്‍


Photo: twitter.com/BCCI

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ആദ്യ ദിന ലേലനടപടികള്‍ ഞായറാഴ്ച അവസാനിച്ചതിനു പിന്നാലെ വമ്പന്‍ നേട്ടം സ്വന്തമാക്കി ബിസിസിഐ.

2023-27 വര്‍ഷത്തെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ ലേല നടപടികള്‍ അവസാനിച്ചപ്പോള്‍ തന്നെ തുക 43,050 കോടിയിലെത്തിയിരിക്കുകയാണ്. 15-ാം സീസണ്‍ വരെയുള്ള കണക്കനുസരിച്ച് സംപ്രേക്ഷണാവകാശത്തിനായി ബിസിസിഐയ്ക്കു ലഭിച്ചിരുന്നത് 23,370 കോടി (പാക്കേജ് എ) രൂപയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 26,050 കോടിയുടെ വര്‍ധനവാണ് ആദ്യ ദിവസത്തെ നടപടികള്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത്. തിങ്കളാഴ്ച ലേലം പുനരാരംഭിക്കും. ആദ്യ ദിനത്തില്‍ തന്നെ ലോക കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന സംപ്രേക്ഷണാവകാശ തുകകളിലൊന്നിലേക്ക് ഐപിഎല്‍ എത്തിയിരിക്കുകയാണ്.

ഈ കണക്ക് വെച്ച് ഇപ്പോള്‍ 104 കോടി രൂപയാണ് ഒരു മത്സരത്തിനായി ബിസിസിഐക്ക് ലഭിക്കുക. ഇതോടെ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ലഭിക്കുന്ന തുക (86 കോടി) ഐപിഎല്‍ മറികടന്നു. മുന്‍പ് ഒരു ഐപിഎല്‍ മത്സരത്തിനായി 48.04 കോടിയായിരുന്നു ബോര്‍ഡിന് ലഭിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ ഡിസ്നി സ്റ്റാര്‍ നല്‍കിയ തുക 57 കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 100 കോടി കടന്നിരിക്കുന്നത്.

നിലവില്‍ ഒരു എന്‍എഫ്എല്‍ മത്സരത്തിനായി സംപ്രേക്ഷകര്‍ നല്‍കേണ്ടത് ഏകദേശം 133 കോടി രൂപയാണ്. ഏതൊരു സ്‌പോര്‍ട്‌സ് ലീഗിലെയും ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിലവില്‍ എന്‍എഫ്എല്ലിനു പിന്നിലായി ഐപിഎല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഡിസ്‌നി സ്റ്റാര്‍, സോണി നെറ്റ്‌വര്‍ക്ക്, റിലയന്‍സ് വയാകോം 18 എന്നിവരാണ് സംപ്രേക്ഷണാവകാശത്തിനായി രംഗത്തുള്ളത്.

Content Highlights: IPL Media Rights At Rs 104 crore overtakes EPL in per match value

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented