ഐപിഎല്‍ താരലേലം ഡിസംബറില്‍ കൊച്ചിയില്‍


പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള (ഐപിഎല്‍) താരങ്ങളെ കണ്ടെത്തുന്നതിനുള്ള ലേലം കൊച്ചിയില്‍ വെച്ച് നടക്കും. ഡിസംബര്‍ 23-നാണ് ലേലം നടക്കുക. താരലേലത്തിന് ആതിഥേയത്വം വഹിക്കാന്‍ തുര്‍ക്കി തലസ്ഥനമായ ഇസ്താംബൂള്‍, ബെംഗളൂരു, ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നു. ഒടുവില്‍ കൊച്ചിയെ ബിസിസിഐ തിരഞ്ഞെടുക്കുകയായിരുന്നു. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു.

ടീമുകള്‍ക്ക് അവരുടെ മുന്‍ ലേല തുകയില്‍ മിച്ചംവന്ന പണത്തിനും അവര്‍ ഒഴിവാക്കുന്ന കളിക്കാരുടെ മൂല്യത്തിനും പുറമേ, ഈ വര്‍ഷത്തെ ലേലത്തില്‍ ഓരോ ടീമിനും അഞ്ചു കോടി അധികമായി ചെലവഴിക്കാനും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പണം മിച്ചമുള്ളത് പഞ്ചാബ് കിങ്‌സിന്റെ പക്കലാണ്. 3.45 കോടി രൂപയാണ് അവരുടെ കൈവശം മിച്ചമുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൈവശം 2.95 കോടിയും റോയല്‍ ചാലഞ്ചേഴ്‌സിന്റെ കൈവശം 1.55 കോടിയും ബാക്കിയുണ്ട്. രാജസ്ഥാന്‍ റോയല്‍സ്- 95 ലക്ഷം, കൊല്‍ക്കത്ത-45 ലക്ഷം, ഗുജറാത്ത് ടൈറ്റാന്‍സ്-15 ലക്ഷം, മുംബൈ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍ എന്നീടീമുകളുടെ കൈവശം 10 ലക്ഷം എന്നിങ്ങനെയും മിച്ചമുണ്ട്. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പക്കല്‍ ഒരു രൂപ പോലും മിച്ചമില്ല.

ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചതിന് ശേഷം ഡിസംബര്‍ ആദ്യത്തോടെ ലേലത്തിനുള്ള പ്ലെയര്‍ പൂളിനെ അന്തിമമാക്കും. പട്ടിക നല്‍കാന്‍ ടീമുകള്‍ക്ക് നവംബര്‍ 15 വരെ സമയം നല്‍കിയിട്ടുണ്ട്.

Content Highlights: IPL auction set for December 23 in Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented