ഐ.പി.എല്‍. താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്


Photo: PTI

മുംബൈ: 2023 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ വെച്ചായിരിക്കും ലേലം നടക്കുക. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്.

മൂന്ന് വര്‍ഷത്തിനുശേഷം ഐ.പി.എല്‍ ഹോം എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തും എന്നതാണ് 2023 സീസണിനെ വ്യത്യസ്തമാക്കുന്നത്. മാര്‍ച്ച് അവസാന വാരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും.



താരലേലത്തില്‍ ഒരു ടീമിന് പരമാവധി മുടക്കാവുന്ന തുക 90 കോടിയില്‍ നിന്ന് 95 കോടിയായി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വലിയ താരലേലം നടന്നതിനാല്‍ ഇത്തവണ ടീമുകളില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. ഗുജറാത്ത് ടൈറ്റന്‍സാണ് കഴിഞ്ഞ സീസണില്‍ കിരീടമുയര്‍ത്തിയത്. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് ടൈറ്റന്‍സ് കന്നിക്കിരീടം നേടിയത്.

Content Highlights: ipl, ipl 2023, ipl auction, ipl 2023 auction, indian premier league, new ipl teams, ipl champion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented