താരലേലത്തില്‍ ഇംഗ്ലീഷ് ആധിപത്യം


ഷിജു സ്‌കറിയ

ഐ.പി.എല്‍. ചരിത്രത്തില്‍ ഒരു ബൗളര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന തുകയായ 12 കോടി രൂപയ്ക്ക് മില്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണിലേക്കുള്ള താരലേലത്തില്‍ ഇംഗ്ലീഷ് തിളക്കം. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാം വിലയായ 14.5 കോടി രൂപയ്ക്ക് പുണെ സൂപ്പര്‍ ജയന്റ്സ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ വിളിച്ചെടുത്തു. ഇംഗ്ലീഷ് പേസര്‍ ടൈമല്‍ മില്‍സാണ് ലേലത്തില്‍ രണ്ടാം വലിയതുക സ്വന്തമാക്കിയത്.

ഐ.പി.എല്‍. ചരിത്രത്തില്‍ ഒരു ബൗളര്‍ക്കുലഭിക്കുന്ന ഉയര്‍ന്ന തുകയായ 12 കോടി രൂപയ്ക്ക് മില്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 50 ലക്ഷംരൂപയായിരുന്നു മില്‍സിന്റെ അടിസ്ഥാനവില. ഇത്തവണ ഇംഗ്ലീഷ് താരങ്ങള്‍ക്കാണ് കൂടുതല്‍ തുക ലഭിച്ചത്.

66 താരങ്ങളില്‍ 39 ഇന്ത്യക്കാരും 27 വിദേശതാരങ്ങളും ഉള്‍പ്പെടും. 91.15 കോടി രൂപയ്ക്കാണ് കളിക്കാരെ ഫ്രാഞ്ചൈസികള്‍ വിളിച്ചെടുത്തത്. ഇന്ത്യന്‍ കളിക്കാര്‍ക്കായി 24.75 കോടിയും വിദേശ കളിക്കാര്‍ക്കായി 66.4 കോടിയും എട്ടു ടീമുകള്‍ ചെലവിട്ടു. പതിവിനു വിപരീതമായി ബൗളര്‍മാരെ സ്വന്തമാക്കാനാണ് ഇത്തവണ പോരാട്ടം.

 • ലേലത്തില്‍ ആറ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് മൊത്തം ലഭിച്ചത് 34.3 കോടി രൂപ.
 • കഴിഞ്ഞ സീസണില്‍ 16 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ യുവരാജ് സിങ്ങിന്റെ പേരിലാണ് വിലയുടെ റെക്കോഡ്
 • ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനും ദക്ഷിണാഫ്രിക്കന്‍ താരം കഗീസോ റബാഡയ്ക്കും അഞ്ചു കോടി.
 • ഓസീസ് ബൗളര്‍ പാറ്റ് കുമ്മിന്‍സിന് 4.5 കോടിയും. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് 4.2 കോടിയും.
 • ഒരു കോടി രൂപ അടിസ്ഥാന വിലയുമായി രണ്ടാം ഘട്ടത്തിനെത്തിയ ഓസീസ് താരം നഥാന്‍ കോള്‍ട്ടര്‍നീല്‍ 3.5 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്.
 • കരണ്‍ ശര്‍മ ഏറ്റവും കുടുതല്‍ വില നേടിയ ഇന്ത്യന്‍ താരം. 3.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍.
 • അസോസിയേറ്റ് രാജ്യങ്ങളില്‍നിന്ന് റാഷിദ് ഖാന്‍, മുഹമ്മദജ് നബി (അഫ്ഗാന്‍), ചിരാഗ് സൂരി (യു.എ.ഇ) എന്നിവരും ഐ.പി.എല്ലിലേക്ക്.
 • ഇന്ത്യന്‍ബൗളര്‍ വരുണ്‍ ആരോണ്‍ 2.8 കോടി രൂപയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബില്‍.
 • ഓസീസ് താരം മിച്ചല്‍ ജോണ്‍സന്‍ അടിസ്ഥാനവിലയായ രണ്ടു കോടി രൂപയ്ക്ക് പഴയ ടീമായ മുംബൈ ഇന്ത്യന്‍സില്‍.
 • ഇംഗ്ലണ്ടിന്റെ ഒയിന്‍ മോര്‍ഗനെ രണ്ടുകോടി രൂപയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.
 • ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്സന്‍ ഒരു കോടി രൂപയ്ക്ക് ഡെയര്‍ ഡെവിള്‍സില്‍.
 • ശ്രീലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് രണ്ടുകോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍.
 • ബേസില്‍ തമ്പി ലേലത്തില്‍ പോയ ഏക മലയാളി. 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി..
 • നാലുകോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ റാഷിദ് ഖാന്‍ വില കൂടിയ അഫ്ഗാന്‍ താരം. അടിസ്ഥാനവില 50 ലക്ഷം രൂപ.
 • മറ്റൊരു അഫ്ഗാന്‍ താരമായ മുഹമ്മദ് നബിയെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് സ്വന്തമാക്കി.
 • ബംഗ്ലാദേശ് താരങ്ങളെ ആര്‍ക്കും വേണ്ട
 • പവന്‍ നേഗി ഇത്തവണ ഒരു കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സില്‍.
 • ലോക ഒന്നാം നമ്പര്‍ ടിട്വന്റി ബൗളര്‍ ഇമ്രാന്‍ താഹിര്‍ ലേലത്തില്‍ പോയില്ല.
 • മൂന്നുടീമുകള്‍ 27 കളിക്കാരുടെ പട്ടിക പൂര്‍ത്തിയാക്കി. ഗുജറാത്ത്, കിങ്സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണിവ.
 • ദേശീയടീമില്‍ കളിക്കാത്ത രണ്ട് വിദേശതാരങ്ങള്‍ ഐ.പി.എല്‍. ടീമുകളിലെത്തി. വിന്‍ഡീസിന്റെ റോവ്മന്‍ പവലും യു.എ.ഇ.യുടെ ചിരാഗ് സൂരിയും.

മില്‍സിന്റെ ബൗളിങ്‌

— PakistanSuperLeague (@thePSLt20) February 11, 2017

അപ്രതീക്ഷിതം

തമിഴ്നാട് താരങ്ങളായ കെ. ഗൗതം, ടി. നടരാജന്‍, ഹൈദരാബാദ് താരം മുഹമ്മദ് സിറാജ് എന്നിവര്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതമിനെ രണ്ടു കോടി നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഇടങ്കയ്യന്‍ മീഡിയം പേസര്‍ തങ്കരസു നടരാജനെ കിങ്സ് ഇലവന്‍ പഞ്ചാബ് മൂന്നു കോടി നല്‍കിയാണ് സ്വന്തമാക്കിയത്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് മീഡിയം പേസര്‍ മുഹമ്മദ് സിറാജിന് മൂന്നു കോടിയാണ് ചെലവിട്ടത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ രണ്ടു കോടി നല്‍കി പേസര്‍ അനികേത് ചൗധരിയെ സ്വന്തമാക്കി. ഇതില്‍ സിറാജിന് 20 ലക്ഷവും ബാക്കിയുള്ളവര്‍ക്ക് 10 ലക്ഷവുമായിരുന്നു അടിസ്ഥാനവില. മുംബൈ ഇന്ത്യന്‍സ് കരണ്‍ ശര്‍മയ്ക്ക് 3.2 കോടിയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എം. അശ്വിനായി ഒരു കോടി മുടക്കിയതും അപ്രതീക്ഷിതമായി.

വന്‍വീഴ്ച

ഇഷാന്ത് ശര്‍മ, ഇര്‍ഫാന്‍ പഠാന്‍, പ്രഗ്യന്‍ ഓജ, ചേതേശ്വര്‍ പൂജാര, ഉന്‍മുക്ത് ചന്ദ് എന്നിവരെ ലേലത്തില്‍ ടീമുകളെടുത്തില്ല. ഇംഗ്ലീഷ് താരങ്ങളായ ജോണി ബെയര്‍സ്റ്റോ, അലക്സ് ഹെയ്ല്‍സ്, കിവീസ് താരം റോസ് ടെയ്ലര്‍, ശ്രീലങ്കന്‍ താരങ്ങളായ ദിനേഷ് ചാണ്ഡിമല്‍, കുശാല്‍ പെരേര, അഫ്ഗാന്‍ താരം മുഹമ്മദ് ഷഹ്സാദ്, വിന്‍ഡീസ് താരങ്ങളായ മര്‍ലോണ്‍ സാമുവല്‍സ്, ജേസന്‍ ഹോള്‍ഡര്‍, ഓസീസ് താരം ബ്രാഡ് ഹാഡിന്‍, ബംഗ്ലാദേശ് താരങ്ങളായ സാബിര്‍ റഹ്മാന്‍, മഹ്മുദുള്ള ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ എന്നിവരെ ആരും ലേലത്തിലെടുത്തില്ല. യുവതാരങ്ങളില്‍ പൃഥി ഷാ, പ്രിയാങ്ക് പഞ്ചല്‍, വിഷ്ണു വിനോദ്, മോഹിത് അഹ്ലാവത്ത്, ഫവാദ് അഹമ്മദ്, ഹിമാന്‍ഷു റാണ എന്നിവരും ആദ്യദിനത്തില്‍ കളിത്തിന് പുറത്താണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented