Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. മേയ് മാസത്തില്‍ ടൂര്‍ണമെന്റ് സമാപിക്കും.
' ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണ് മാര്‍ച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മേയ് മാസത്തില്‍ ടൂര്‍ണമെന്റ് അവസാനിക്കും. എല്ലാ ടീം ഉടമകളും ഇന്ത്യയില്‍ വെച്ചുതന്നെ മത്സരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.സി.സി.ഐ അതിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തും. ഇത്തവണ പുതിയ രണ്ട് ടീമുകള്‍ കൂടി ഐ.പി.എല്ലില്‍ എത്തുന്നുണ്ട്.'- ജയ് ഷാ പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടിയാല്‍ ഐ.പി.എല്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനുള്ള സാധ്യതയും ജയ് ഷാ തള്ളിക്കളഞ്ഞിട്ടില്ല. ഒരു പ്ലാന്‍ ബി എപ്പോഴും ബി.സി.സി.ഐയുടെ അടുത്തുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 12,13 തീയ്യതികളിലായാണ് മേഗാ താരലേലം നടക്കുക. 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശതാരങ്ങളും ലേലത്തില്‍ പങ്കെടുക്കും.
Content Highlights: IPL 2022 to begin in last week of March, will leave no stone unturned to stage it in India says Jay Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..