
Photo: ANI
ന്യൂഡല്‍ഹി: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഇന്ത്യയില്‍ വെച്ചുതന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നതിനാല്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ബി.സി.സി.ഐ യിലെ മുതിര്‍ന്ന അംഗമാണ് ഇക്കാര്യം അറിയിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ വെച്ചായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക. പുണെയും പരിഗണനയിലുണ്ട്.
ജനുവരി 20 ന് ഐ.പി.എല്ലിലേക്കുള്ള താരങ്ങളുടെ രജിസ്ട്രേഷന് അവസാനിച്ചു. ആകെ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവില്‍ വെച്ച് താരലേലം നടക്കും. ഇത്തവണ പത്ത് ടീമുകളാണ് ഐ.പി.എല്ലില്‍ മാറ്റുരയ്ക്കുന്നത്. വിവോയ്ക്ക് പകരം ടാറ്റ ഐ.പി.എല്ലിന്റെ പ്രധാന സ്പോണ്‍സറാകും.
Content Highlights: IPL 2022 to be held in India without crowd
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..