Photo: twitter.com|IPL
ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന 2022 ഐ.പി.എല്‍ മെഗാ ലേലം ഫെബ്രുവരിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 12, 13 തീയതികളിലായിരിക്കും ലേലം നടക്കുക.
ബി.സി.സി.ഐ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ലേലം ഫെബ്രുവരിയില്‍ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബെംഗളൂരുവിലോ കൊച്ചിയിലോ ആയിരിക്കും താരലേലം നടക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊച്ചി വേദിയായാല്‍ അത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാകും. കേരളം ഇതുവരെ ഐ.പി.എല്‍ ലേലത്തിന് വേദിയായിട്ടില്ല. കോവിഡ് രോഗവ്യാപനം കണക്കിലെടുത്താകും വേദി തീരുമാനിക്കുക.
ഫെബ്രുവരിയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസുമായി ക്രിക്കറ്റ് പര്യടനം നടത്തുന്നുണ്ട്. അതിനിടയിലായിരിക്കും താരലേലം നടക്കുക. താരലേലത്തിന് മുന്‍പായി നിലവില്‍ കളിക്കുന്ന ഐ.പി.എല്‍ ടീമുകള്‍ ചില താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ഒരു ടീമിന് ലേലത്തില്‍ പരമാവധി 90 കോടി രൂപയാണ് മുടക്കാനാകുക. പുതുതായി വന്ന ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ ഇതുവരെ താരങ്ങളെ ടീമിലെത്തിച്ചിട്ടില്ല. മെഗാലേലത്തിന് മുന്‍പ് പരമാവധി മൂന്ന് താരങ്ങളെ ടീമിലെത്തിക്കാന്‍ ഈ രണ്ട് ടീമുകള്‍ക്ക് അവസരമുണ്ട്. നിലവില്‍ കളിക്കുന്ന ടീമുകളില്‍ പഞ്ചാബ് കിങ്‌സിന്റെ കൈയ്യിലാണ് കൂടുതല്‍ പണമുള്ളത്. 72 കോടി രൂപ പഞ്ചാബിന് താരലേലത്തില്‍ ചിലവഴിക്കാം.
ഡല്‍ഹി ക്യാപിറ്റല്‍സ് (47.5 കോടി), ചെന്നൈ സൂപ്പര്‍ കിങ്‌സ് (48 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (57 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (48 കോടി), മുംബൈ ഇന്ത്യന്‍സ് (48 കോടി), രാജസ്ഥാന്‍ റോയല്‍സ് (62 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (68 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ കൈവശമുള്ള ബാലന്‍സ് തുക.
Content Highlights: IPL 2022 mega auction to be held on February 12, 13 in Bangalore or Kochi
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..