Photo: ANI
ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിനെ ക്യാപ്റ്റനായി ടീമിലെത്തിച്ച് ലഖ്‌നൗ ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണോടെ പഞ്ചാബ് കിങ്‌സ് വിട്ട രാഹുല്‍ ഇത്തവണ 17 കോടിക്കാണ് പുതിയ ടീമിലെത്തിയിരിക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു താരം.
ഇതോടെ നാലു സീസണുകള്‍ക്കു മുമ്പ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ വിരാട് കോലിക്ക് ലഭിച്ച 17 കോടിയെന്ന റെക്കോഡ് പ്രതിഫലത്തിനൊപ്പമെത്താനും രാഹുലിനു കഴിഞ്ഞു.
രാഹുലിനൊപ്പം ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, രവി ബിഷ്‌ണോയ് എന്നിവരെയാണ് ആര്‍.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ഡ്രാഫ്റ്റ് താരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്.
9.2 കോടിക്കാണ് സ്‌റ്റോയ്‌നിസിനെ ടീമിലെടുത്തത്. നാലു കോടിയാണ് രവി ബിഷ്‌ണോയിയുടെ പ്രതിഫലം.
Content Highlights: IPL 2022; Lucknow franchise signs KL Rahul as captain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..