Photo: twitter.com|IPL
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ താരലേലം ഫെബ്രുവരി 18 ന് നടക്കും. ഐ.പി.എല്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തവണ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2020 സീസണ്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ യു.എ.ഇയില്‍ വെച്ചാണ് നടന്നത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യയില്‍ കൃത്യമായി നടപ്പാക്കിയാല്‍ ഐ.പി.എല്‍ രാജ്യത്ത് തന്നെ നടന്നേക്കും. നിലവില്‍ താരങ്ങളെ നിലനിര്‍ത്താനുള്ള ടീമുകളുടെ അവസരം ജനുവരി 20-ല്‍ നിന്നും ഫെബ്രുവരി നാലിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് മോറിസ്, ഹര്‍ഭജന്‍ സിങ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയ 57 താരങ്ങളെ ഐ.പി.എല്‍ ടീമുകള്‍ റിലീസ് ചെയ്തിരുന്നു. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് (53.20 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (35.90 കോടി), രാജസ്ഥാന്‍ റോയല്‍സ് (34.85 കോടി) എന്നീ ടീമുകള്‍ക്കാണ് കൂടുതല്‍ ഫണ്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ടീമുകളായിരിക്കും ലേലത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കുക.
Content Highlights: IPL 2021 Auction to be held in Chennai on February 18
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..