ന്യൂഡല്‍ഹി: ഇത്തവണത്തെ ഐ.പി.എല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1097 താരങ്ങള്‍.
ചെന്നൈയില്‍ ഫെബ്രുവരി 18-നാണ് താര ലേലം. ഇതില്‍ 814 കളിക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. 283 പേര്‍ വിദേശ താരങ്ങളും.
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഇത്തവണത്തെ ലേലത്തിനില്ല. അതേസമയം മലയാളി താരം എസ്. ശ്രീശാന്ത് ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിനുണ്ടാകുമെന്ന് ശ്രീ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
NEWS 🚨: 1097 players register for IPL 2021 Player Auction
— IndianPremierLeague (@IPL) February 5, 2021
More details👉 https://t.co/DSZC5ZzTWG pic.twitter.com/BLSAJcBhES
ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം അടുത്തിടെയാണ് ശ്രീ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ താരം കേരളത്തിനായി കളിക്കുകയും ചെയ്തു. 2013 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തുന്നത്.
ലേലത്തില്‍ 61 താരങ്ങളെ മാത്രമേ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കൂ. ഇക്കൂട്ടത്തില്‍ 22 പേര്‍ വിദേശ താരങ്ങളായിരിക്കുകയും വേണം.
Content Highlights: IPL 2021 1097 players register for mini-auction in Chennai