ഹെഡ് മാസ്റ്ററെ ആദ്യ പന്തില്‍ ബൗള്‍ഡാക്കി തുടങ്ങി, ഇന്ന് ലോക ഒന്നാം നമ്പര്‍ ബൗളര്‍; സോഫി മാസ്സാണ്


സിറാജ് കാസിം

ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണില്‍ ഏകദിന ക്രിക്കറ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സോഫി എക്ലിസ്റ്റോണ്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

Photo: AFP

സ്‌കൂളിലെ ക്രിക്കറ്റ് ടീമിലെത്തിയശേഷം എറിഞ്ഞ ആദ്യപന്തില്‍ ഹെഡ്മാസ്റ്ററെ ക്ലീന്‍ബൗള്‍ഡ് ചെയ്ത പെണ്‍കുട്ടി, ഇരുപതാംവയസ്സില്‍ വനിതാ ട്വന്റി 20 ക്രിക്കറ്റിലെ ലോക ഒന്നാംനമ്പര്‍ ബൗളറായി മാറി. ഇപ്പോള്‍ 23 വയസ്സിലെത്തിയപ്പോള്‍ വനിതകളുടെ ഏകദിനക്രിക്കറ്റിലും ട്വന്റി 20 ക്രിക്കറ്റിലും ഒന്നാംറാങ്കിലുള്ള ബൗളര്‍. ഇംഗ്ലണ്ടിന്റെ വനിതാ താരം സോഫി എക്ലിസ്റ്റോണ്‍ ക്രിക്കറ്റിലെ ആവേശക്കാഴ്ചകളിലൊന്നാണിപ്പോള്‍. ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണില്‍ ഏകദിന ക്രിക്കറ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സോഫി എക്ലിസ്റ്റോണ്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

വെല്ലുവിളിയാണ് ഇന്ത്യ

ഇന്ത്യക്കെതിരേ കളിക്കുന്നത് ഞാനെന്നും ആസ്വദിക്കുന്നു. ഇക്കുറി ഇന്ത്യന്‍ ടീമിന്റെ പര്യടനത്തില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഞങ്ങള്‍ ടി-20 പരമ്പര 2-1-നു നേടിയത്. അതിനുതിരിച്ചടിയെന്നോണം ഏകദിനപരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ജയിച്ചു. ഏകദിനപരമ്പര നേടാന്‍ ഇനിയുള്ള രണ്ടുകളികളും ഞങ്ങള്‍ ജയിക്കണം.

ഹാപ്പിയാണ് ഇംഗ്ലണ്ട്

ആസ്വദിച്ചുകളിക്കാനാണ് ഞങ്ങളുടെ ശ്രമം. നതാലി സ്‌കീവര്‍, ടാമി ബീമോണ്ട്, ഹീതര്‍ നൈറ്റ് തുടങ്ങി മികച്ച ബാറ്റര്‍മാരും കെയ്റ്റ് ക്രോസ്, കാതറിന്‍ ബ്രന്റ് തുടങ്ങിയ ബൗളര്‍മാരും ഞങ്ങള്‍ക്കുണ്ട്. ഏകദിനത്തിലും ട്വന്റി 20-യിലും ലോകറാങ്കിങ്ങില്‍ രണ്ടാമതാണ് ഇംഗ്ലണ്ട് ടീം. ഓസ്ട്രേലിയയെ മറികടന്ന് ഒന്നാംനമ്പറിലെത്തുകയാണ് ലക്ഷ്യം. ഏകദിനത്തില്‍ ഓസ്ട്രേലിയ കുറച്ചുകൂടി കരുത്തരാണെങ്കിലും ട്വന്റി 20യില്‍ സമീപകാലവിജയങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.

സ്മൃതിയും ഹര്‍മനും

ഇന്ത്യയുടെ സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും മികച്ച ബാറ്റര്‍മാരാണ്. സ്മൃതിയുടെ ബാറ്റിങ്ങില്‍ ടെക്നിക്കും വേഗവും സമന്വയിക്കുന്നു. സ്മൃതിക്കെതിരേ എറിയുന്നത് ഏതൊരു ബൗളര്‍ക്കും വെല്ലുവിളിയാണ്. എല്ലാപന്തുകളിലും അറ്റാക്കിങ് ബാറ്റിങ്ങിനു ശ്രമിക്കുന്നയാളാണ് ഹര്‍മന്‍പ്രീത്. ഹര്‍മന്‍പ്രീതിനെ പുറത്താക്കുക എളുപ്പമല്ല. ഹര്‍മനും ഞാനും വനിതാ ട്വന്റി 20 ചലഞ്ചില്‍ സൂപ്പര്‍നോവാസിനായി ഒരുമിച്ചുകളിച്ചിട്ടുണ്ട്.

ജഡേജയും എവര്‍ട്ടണും

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ക്രിക്കറ്റ്താരം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ വിശ്വസിക്കാവുന്ന താരമാണ് ജഡേജ.

ക്രിക്കറ്റ് കഴിഞ്ഞാല്‍ ഫുട്ബോളാണ് എന്റെ ഫേവറിറ്റ് ഗെയിം. ഇഷ്ട ടീം പ്രീമിയര്‍ലീഗ് ക്ലബ്ബായ എവര്‍ട്ടണ്‍.

Content Highlights: sophie ecclestone, interview with sophie ecclestone, world number one women bowler, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented