മുംബൈ: മനോഹരമായി ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ച് ഇന്ത്യയുടെ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'ഈ കുഞ്ഞുപെൺകുട്ടി എത്ര മനോഹരമായാണ് കളിക്കുന്നത്?' എന്ന കുറിപ്പോടെയാണ് ആകാശ് ചോപ്ര ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

ഏണിപ്പടിക്ക് മുകളിൽ നിന്ന് തന്റെ നേരെവരുന്ന ഓരോ പന്തും പെൺകുട്ടി ദൂരേക്ക് അടിച്ചുപറത്തുന്നത് വീഡിയോയിൽ കാണാം. ഇടങ്കൈ കൊണ്ടാണ് പെൺകുട്ടിയുടെ മനോഹര ബാറ്റിങ് പ്രകടനം.

ഈ വീഡിയോക്ക് താഴെ നിരവധി ക്രിക്കറ്റ് ആരാധകർ കമന്റുമായെത്തി. 'ജൂനിയർ ക്രിസ് ഗെയ്ൽ' എന്നാണ് ഒരു ആരാധകൻ ഈ പെൺകുട്ടിയെ വിശേഷിപ്പിച്ചത്. മറ്റു ചിലർ യുവരാജ് സിങ്ങുമായും കുഞ്ഞുതാരത്തെ താരതമ്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസവും ക്രിക്കറ്റ് കളിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആകാശ് ചോപ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എം.എസ് ധോനിയുടെ ഹെലികോപ്റ്റർ ഷോട്ട് കളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ആയിരുന്നു അത്.

 
 
 
 
 
 
 
 
 
 
 
 
 

How good is this young kid!!! #talented #aakashvani #feelitreelit #feelkaro

A post shared by Aakash Chopra (@cricketaakash) on

Content Highlights: Instagram In Awe Of Kid Hitting Powerful Shots