ന്യൂഡല്‍ഹി: ഒരു ദിവസം ശേഷിക്കുന്നുണ്ട്. കൈയില്‍ ഏഴ് വിക്കറ്റുണ്ട്. ഇതുവച്ചു വേണം ശ്രീലങ്കയ്ക്ക് 379 റണ്‍സ് കൂടി നേടാന്‍. ഒട്ടും എളുപ്പമല്ലാത്ത ഈ ലക്ഷ്യം കൈവരിക്കാനായാല്‍ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ അവര്‍ക്ക് ജയിക്കാം.

ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 31 റണ്‍സ് എന്ന നിലയിലാണ്.

ഓപ്പണര്‍മാരായ കരുണരത്നെ (13), സമരവിക്രമ (5), ലക്മല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 13 റണ്‍സെടുത്ത ധനഞജയ ഡിസില്‍വയും സ്‌കോറിങ് തുടങ്ങാത്ത എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.