ഇസ്‌ലാമാബാദ്: നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും 2003 ലോകകപ്പില്‍ സെഞ്ചൂറിയനില്‍ തനിക്കെതിരേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ സിക്‌സ് മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതെന്ന് മുന്‍ പാക് താരം ഷുഐബ് അക്തര്‍.
അവര്‍ക്ക് ആ സിക്‌സ് ഏറെ സന്തോഷം നല്‍കുന്നതുകൊണ്ടാണ് ഇപ്പോഴും അത് ഓര്‍ക്കുന്നതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. 130 കോടി ആളുകള്‍ക്ക് ഇത്രമാത്രം സന്തോഷം കിട്ടുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ എല്ലാ ദിവസവും സച്ചിനെതിരേ സിക്‌സ് വഴങ്ങിയേനെയെന്നും അക്തര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003 ലോകകപ്പില്‍ പാകിസ്താനെതിരേ 75 പന്തില്‍ നിന്ന് 98 റണ്‍സെടുത്ത സച്ചിന്റെ ഇന്നിങ്‌സ് ഏറെ പ്രശസ്തമാണ്. ഇന്നിങ്‌സിനിടെ കടുത്ത പേശീവലിവ് അനുഭവപ്പെട്ടിട്ടും ബാറ്റിങ് തുടര്‍ന്ന സച്ചിന്‍ അന്ന് പാക് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ കടന്നാക്രമിക്കുകയായിരുന്നു.
കരിയറില്‍ സച്ചിനെ 12-13 തവണ താന്‍ പുറത്താക്കിയിട്ടുണ്ടെന്നാണ് അക്തര്‍ വീഡിയോയില്‍ പറയുന്നത്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ എട്ടു തവണ മാത്രമാണ് അക്തറിന് സച്ചിനെ പുറത്താക്കാന്‍ സാധിച്ചിട്ടുള്ളത്. ഏകദിനത്തില്‍ അഞ്ചു തവണയും ടെസ്റ്റില്‍ മൂന്നും. ഐ.പി.എല്ലില്‍ ഒരു തവണ അക്തര്‍ സച്ചിനെ പുറത്താക്കിയിട്ടുണ്ട്.
The most famous six of a World Cup? #OnThisDay in 2003, chasing 273 v Pakistan, @sachin_rt smashed 98 off 75 balls with 12 fours, 1 six (off Shoaib Akhtar) at Centurion.
— Cricketopia (@CricketopiaCom) February 29, 2020
Is this the best World Cup innings by Tendulkar? Quote this tweet & let us know.pic.twitter.com/ks0Y5MKrfK
Content Highlights: Indians only remember Sachin’s six Shoaib Akhtar