Photo: twitter.com/ICC
ഈസ്റ്റ് ലണ്ടന്‍: ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ട്വന്റി 20 ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 17.5 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക അട്ടിമറിക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ വെറും 109 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഷോള്‍ ട്രയോണാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി.
ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും കൂടാതെ വെസ്റ്റ് ഇന്‍ഡീസാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ മറ്റൊരു ടീം. വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും തോറ്റ് പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അതിവേഗം റണ്‍സ് കണ്ടെത്താനായില്ല. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 21 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് സിങ്ങും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മ്ലാബ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ തകര്‍ച്ച നേരിട്ടു. വെറും 21 റണ്‍സെടുത്തുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ട്രയോണ്‍ ഒറ്റയ്ക്ക് രക്ഷിക്കുകയായിരുന്നു. ട്രയോണ്‍ പുറത്താവാതെ 32 പന്തുകളില്‍ നിന്ന് 57 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണ രണ്ടുവിക്കറ്റെടുത്തു.
Content Highlights: indian womens cricket team lost to south africa in womens t 20 tri series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..