ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ട്രെയിനര്‍ ഹോട്ടലില്‍ മരിച്ചനിലയില്‍


ഞായറാഴ്ച ഇന്ത്യ വിജയിച്ച സന്നാഹമത്സരത്തിനുശേഷം മുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു രാജേഷ്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരത്തിന്റെ പിറ്റേ ദിവസമാണ് രാജേഷ് സാവന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഇന്ത്യ വിജയിച്ച സന്നാഹമത്സരത്തിനുശേഷം മുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു രാജേഷ്. കാലത്ത് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹോട്ടല്‍മുറിയില്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടനെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

ഇയ്യിടെ ഇംഗ്ലണ്ട് ടീമിനെ നേരിട്ട ഇന്ത്യ എ ടീമിന്റെയും ഇറാനി ട്രോഫി നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെയും ട്രെയിനറായിരുന്നു രാജേഷ് സാവന്ത്. അതിന് മുന്‍പ് ലാല്‍ചന്ദ് രാജ്പുതിനാപ്പം അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented