ജമൈക്ക: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തില്‍  ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. വൈകീട്ട് 6.30 മുതല്‍ പ്രോവിഡെന്‍സിലാണ് മത്സരം.

യഷ് ദൂല്‍ ക്യാപ്റ്റനായ ഇന്ത്യയുടെ കോച്ച് ഋഷികേശ് കനിത്കറാണ്. യു.എ.ഇയില്‍ കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യാകപ്പില്‍ ചാമ്പ്യന്മാരായ ടീമിലെ മിക്ക കളിക്കാരും ഇപ്പോള്‍ ടീമിലുണ്ട്. കോവിഡ് കാലമായതിനാല്‍ താരങ്ങള്‍ക്ക് വേണ്ടത്ര മത്സരപരിചയം ലഭിച്ചിട്ടില്ലെന്ന് കോച്ച് പറഞ്ഞു. 

വെസ്റ്റിന്‍ഡീസിനെ 108 റണ്‍സിനും ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിനും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യ അണ്ടര്‍-19 ടീമിനായിരുന്നു ജയം. സന്നാഹമത്സരത്തില്‍ സെഞ്ചുറി നേടിയ ഹര്‍നൂര്‍ സിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നായകന്‍ യയ് ദൂലും ബൗളര്‍ ബാവയും മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. 

Content Highlights: Indian U 19 cricket team will play their first match in world cup 2022