കൃഷ്ണ പാണ്ഡെ
പുതുച്ചേരി: ഒരോവറിലെ ആറുപന്തുകളും ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് കൃഷ്ണ പാണ്ഡെ എന്ന 15 കാരന്. പോണ്ടിച്ചേരി ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് കൃഷ്ണയുടെ വെടിക്കെട്ട് പ്രകടനം പിറന്നത്.
പാട്രിയറ്റ്സ്-റോയല്‍സ് മത്സരത്തിനിടെ കൃഷ്ണ കൊടുങ്കാറ്റായി. പാട്രിയറ്റ്സിനായി ബാറ്റേന്തിയ കൃഷ്ണ നിതേഷ് ഠാക്കൂര്‍ ചെയ്ത ആറാം ഓവറിലെ ആറ് പന്തും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. ഒരു വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.
19 പന്തുകളില്‍ നിന്ന് 83 റണ്‍സെടുത്താണ് കൃഷ്ണ മടങ്ങിയത്. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. മത്സരത്തില്‍ റോയല്‍സ് പാട്രിയറ്റ്സിനെ നാല് റണ്‍സിന് പരാജയപ്പെടുത്തി.
കൃഷ്ണ പാണ്ഡെയുടെ തകര്‍പ്പന്‍ പ്രകടനം ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. നിരവധി ക്രിക്കറ്റ് ആരാധകരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Content Highlights: six sixes in an over, krishna pandey, 6 six in over, pondichery t10 league, cricket news, sports
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..