മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിക്കും എം.എസ് ധോനിക്കും വിശ്രമം നല്‍കി ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍  ടിട്വന്‌റി പരമ്പര നേടിയ ടീമില്‍ നിന്ന് ആറു മാറ്റങ്ങളുമായാണ് ഇന്ത്യ നിദാഹസ് ട്രോഫിക്കിറങ്ങുന്നത്. കോലിക്കും ധോനിക്കും പുറമെ മുന്‍നിര താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും ടീമിലില്ല. 

കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ  ടീമിനെ നയിക്കും. ശിഖര്‍ ധവാനാണ് ഉപനായകന്‍. മുന്‍നിര താരങ്ങള്‍ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്., വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

ശ്രീലങ്കയിലാണ് പരമ്പര നടക്കുന്നത്. ലങ്കയേയും ഇന്ത്യയേയും കൂടാതെ ബംഗ്ലാദേഷാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശ്രദ്ധുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഘട്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്

Content Highlights: Indian Team Tri Nation Series MS Dhoni and Virat Kohli Rests