Photo: PTI
കൊളംബോ: ഞായറാഴ്ച ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തിനു മുമ്പ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
ശനിയാഴ്ച കൊളംബോയിലെ ടീം ഹോട്ടലിലായിരുന്നു അനൗദ്യോഗിക കൂടിക്കാഴ്ചയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബാറ്റിങ് കോച്ച് വിക്രം റാത്തോറും ചേര്‍ന്നാണ് അനൗദ്യോഗിക കൂടിക്കാഴ്ചയാരംഭിച്ചത്. ബൗളിങ് കോച്ച് പരസ് മാംബ്രെ, മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.
ഏഷ്യാ കപ്പ് ഫൈനല്‍ ആസൂത്രണത്തെ കുറിച്ചും വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള സ്‌ക്വാഡ് തിരഞ്ഞെടുപ്പിനെ കുറിച്ചും ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാ കപ്പിന് ശേഷം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന് മുമ്പായി ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കും. സെപ്റ്റംബര്‍ 22-ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. രണ്ടാം മത്സരം സെപ്റ്റംബര്‍ 24-ന് മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ്. സെപ്റ്റംബര്‍ 27-ന് ഗുജറാത്തിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കും.
ഈ പരമ്പരയ്ക്ക് ശേഷം ഒക്ടോബര്‍ എട്ടിന് ഓസീസിനെതിരേ ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യമത്സരം.
Content Highlights: Indian Team Management Holds Brief Meeting With Rohit Sharma and rahul dravid
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..