പരമ്പര വിജയത്തിനുശേഷം വൈറലായി ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ്, സഞ്ജു എവിടെയെന്ന് ആരാധകര്‍


ഇന്ത്യൻ താരങ്ങളുടെ നൃത്തം | Photo: Screen grab, twitter.com/CricCrazyJohns

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നേട്ടം ആഘോഷമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പര നേടിയ ശേഷം നായകന്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ നൃത്തം ചെയ്താണ് വിജയം ആഘോഷിച്ചത്. പ്രശസ്തമായ ബോലോ താരാ രാ രാ എന്ന പാട്ടിനാണ് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവെച്ചത്.

ധവാനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.



വീഡിയോയില്‍ മലയാളി താരം സഞ്ജു സാംസണില്ല. ഇതോടെ സഞ്ജു എവിടെ എന്ന ചോദ്യവുമായി താരത്തിന്റെ ആരാധകര്‍ പോസ്റ്റിന് താഴെയെത്തി. എന്നാല്‍ ധവാന്റെ പോസ്റ്റില്‍ സഞ്ജു കമന്റിട്ടിട്ടുണ്ട്. 'താരാ രാ രാ' എന്നാണ് സഞ്ജു കുറിച്ചത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടശേഷം പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഏകദിന പരമ്പര നേടിയത്. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 118 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഈ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

Content Highlights: sanju samson, india vs south africa, dhawan dance, indian team dance, sanju vs south africa, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented