മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയില്‍ കോലി ഇന്ത്യയെ നയിക്കും. ഏകദിന, ടിട്വന്റി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ എം.എസ് ധോനി വിക്കറ്റ്കീപ്പറായി തുടരും. യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു വി.സാംസണ്‍ ഇടംപിടിച്ചു. യുവരാജ് ടിട്വന്റിക്കും ഏകദിനത്തിനുമുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ നെഹ്‌റ ടി ട്വന്റിയിലാണ് ഇന്ത്യക്കു വേണ്ടി കളിക്കുക.
പരുക്കിന്റെ പിടിയിലായിരുന്ന സുരേഷ് റെയ്‌നയും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ന്യൂസിലന്റിനെതിരായ ഏകദിനത്തില്‍ വിശ്രമമനുവദിച്ച ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജഎന്നിവരും ടീമില്‍ തിരിച്ചെത്തി. ഋഷഭ് പന്താണ് ട്വന്റി-ട്വന്റിയിലെ പുതുമുഖ താരം.
മൂന്ന് വീതം ടി ട്വന്റിയും ഏകദിനവുമാണ് പരമ്പരയിലുള്ളത്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിന മത്സരം. മുംബൈയില്‍ നടന്ന യോഗത്തില്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏകദിന ടീം: വിരാട് കോലി, എം.എസ് ധോനി, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്
ടി-ട്വന്റി ടീം: വിരാട് കോലി, എം.എസ് ധോനി, മന്‍ദീപ് സിംഗ്, കെ.എല്‍ രാഹുല്‍, യുവരാജ് സിങ്ങ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യെ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..