മുംബൈ: ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ തന്നെ വേദിയാകും. ബി.സി.സി.ഐ ഇടക്കാല ഭരണസമിതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമാകും മത്സരക്രമം പുറത്തുവിടുക. മാര്‍ച്ച 23ന് മത്സരങ്ങള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം ഐ.പി.എല്‍ വിദേശത്ത് നടത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 2009ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ ആദ്യഘട്ടമത്സരങ്ങള്‍ യു.എ.ഇയിലും ആണ് നടത്തിയത്. ആ രണ്ടു വര്‍ഷങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പുണ്ടായിരുന്നു.

Content Highlights: Indian Premier League to take place entirely in India from March 23