അച്ഛന്റെ മരണമറിഞ്ഞ്‌ ഓസ്‌ട്രേലിയയിലെ റൂമിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു: സിറാജ്


Photo: PTI

ബെംഗളൂരു: അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് മനസ്സുതുറന്ന് ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ മുഹമ്മദ് സിറാജ്. പിതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒന്നു കാണാന്‍ പോലും കഴിയാതെപോയ സാഹചര്യത്തെക്കുറിച്ച്‌ സിറാജ് വിവരിച്ചു. ആര്‍.സി.ബി സീസണ്‍ ടു പോഡ്കാസ്റ്റിലൂടെയാണ് സിറാജ് മനസ്സുതുറന്നത്.

സിറാജിന്റെ പിതാവ് മുഹമ്മദ് ഖവുസ് 2021-ലാണ് അന്തരിച്ചത്. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു സിറാജ്. കോവിഡ് ബയോ ബബിളില്‍ ഉള്‍പ്പെട്ടതിനാല്‍ ഓസ്‌ട്രേലിയയിലായിരുന്ന സിറാജിന് നാട്ടിലെത്തി പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ല. അന്നുണ്ടായ വിഷമം പറഞ്ഞറിയിക്കാനാവില്ലെന്ന് സിറാജ് വ്യക്തമാക്കി.

' പിതാവ് വിടപറഞ്ഞപ്പോള്‍ സഹിക്കാനായില്ല. ഞാന്‍ ഒറ്റയ്ക്ക് റൂമിലിരുന്നു. അന്ന് താരങ്ങള്‍ക്കൊന്നും മറ്റൊരു റൂമിലേക്ക് കയറാനുള്ള അനുവാദമില്ലായിരുന്നു. ആരും എന്റെ റൂമില്‍ വന്നില്ല. പലരും വീഡിയോ കോള്‍ ചെയ്തു. പക്ഷേ ഞാനാകെ തകര്‍ന്നിരുന്നു. ഒറ്റയ്ക്ക് റൂമിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. പിറ്റേ ദിവസം ട്രെയിനിങ്ങിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ പരിശീലകന്‍ രവിശാസ്ത്രി എന്നെ ആശ്വസിപ്പിച്ചു. എനിക്ക് പിതാവിന്റെ ആശിര്‍വാദമുണ്ടെന്നും ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഞാന്‍ അഞ്ചുവിക്കറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഞാന്‍ അഞ്ചുവിക്കറ്റെടുക്കുകയും ചെയ്തു. എന്റെ പ്രകടനത്തിനുശേഷം രവിശാസ്ത്രി എന്നെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി'- സിറാജ് പറഞ്ഞു.

ഏറെ കഷ്ടപ്പെട്ടാണ് പിതാവ് തന്നെ വളര്‍ത്തിയതെന്നും ഈ നേട്ടങ്ങളില്‍ അദ്ദേഹം ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചെന്നും സിറാജ് വ്യക്തമാക്കി.

മത്സരത്തിനിടെ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ചും സിറാജ് മനസ്സുതുറന്നു. ' ടെസ്റ്റിന്റെ ആദ്യ ദിനം കാണികള്‍ എന്നെ കരിങ്കുരങ്ങെന്ന് വിളിച്ചപ്പോള്‍ അവര്‍ മദ്യലഹരിയില്‍ പറഞ്ഞതാകാം എന്ന് കരുതി ഞാന്‍ കണ്ണടച്ചു. എന്നാല്‍ രണ്ടാം ദിനവും അത് തുടര്‍ന്നപ്പോള്‍ ഞാന്‍ നായകന്‍ രഹാനെയോടും അമ്പയര്‍മാരോടും ഇക്കാര്യം അറിയിച്ചു. അത്തരം കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കണമെന്ന് രഹാനെ ആവശ്യപ്പെട്ടു. അതിനുശേഷമാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.'- സിറാജ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ പരമ്പര വിജയിച്ചാണ് സിറാജും ഇന്ത്യന്‍ ടീമും അന്ന് ഓസീസ് ആരാധകര്‍ക്ക് മറുപടി നല്‍കിയത്. ഓസ്‌ട്രേലിയയിലെ പ്രകടനം എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മയായിരിക്കുമെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സിറാജ്.

Content Highlights: indian pace bowler muhammed siraj recollects memory of his father

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented