ബവൂമയുടെ ഊഹം തെറ്റിയില്ല, ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകളില്‍ തകര്‍ന്ന്‌ ദക്ഷിണാഫ്രിക്ക


അര്‍ഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേര്‍ന്ന് വെറും 2.3 ഓവറില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റാണ് വീഴ്ത്തിയത്

Photo: twitter.com/ICC

തിരുവനന്തപുരം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് മുന്‍പായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവൂമ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഇന്ത്യന്‍ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ ഭയപ്പെടണമെന്ന്. മത്സരത്തിന് മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബവൂമ ഇക്കാര്യമറിയിച്ചത്.

ബവൂമയുടെ ദീര്‍ഘവീക്ഷണവും ഊഹവും തെറ്റിയില്ല. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. നന്നായി സ്വിങ് ചെയ്യിക്കാന്‍ കെല്‍പ്പുള്ള അര്‍ഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേര്‍ന്ന് വെറും 2.3 ഓവറില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റാണ് വീഴ്ത്തിയത്. വെറും ഒന്‍പത് റണ്‍സ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായത്.

ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും പകരം ടീമിലിടം നേടിയ അര്‍ഷ്ദീപും ചാഹറും കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. ഇരുവരുടെയും സ്വിങ് ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു.

മത്സരത്തിന് മുന്നോടിയായി ബവൂമ പറഞ്ഞത് ഇങ്ങനെയാണ് 'ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്. അവര്‍ക്ക് പന്ത് നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. ദക്ഷിണാഫ്രിക്കന്‍ പിച്ചിനേക്കാള്‍ സ്വിങ് ഇന്ത്യയിലുണ്ട്. ആദ്യ ഓവറുകളില്‍ സൂക്ഷിച്ച് മാത്രമേ ബാറ്റുവീശൂ''. ബവൂമയുടെ ദീര്‍ഘവീക്ഷണം ശരിയാകുന്ന കാഴ്ചയ്ക്കാണ് തിരുവനന്തപുരം സാക്ഷിയായത്.

Content Highlights: india vs south africa, temba bavuma, sports news, indian cricket, arshdeep singh, deepak chahar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented