കെഎൽ രാഹുലിനൊപ്പമുള്ള ആദിയ പങ്കുവെച്ച ചിത്രം | Photo: instagram.com/athiyashetty
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉപനായകനുമായ കെ.എല്‍ രാഹുലും കാമുകിയും ബോളിവുഡ് നടിയുമായ ആദിയ ഷെട്ടിയും ഈ വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2022 അവസാനത്തിന് മുന്‍പ് വിവാഹം നടത്താന്‍ രണ്ട് പേരുടേയും കുടുംബങ്ങള്‍ തമ്മില്‍ തീരുമാനമായെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആദിയ.
തങ്ങള്‍ പ്രണയത്തിലാണെന്ന് രാഹുലും ആദിയയും ഇന്‍സ്റ്റഗ്രാമം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കര്‍ണാടകയിലെ മംഗളൂരു സ്വദേശിയാണ് രാഹുല്‍. സുനില്‍ ഷെട്ടിയും കര്‍ണാടക സ്വദേശിയാണ്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ വിവാഹത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.
അടുത്തിടെ രാഹുലിന്റെ 30ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ആദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ രാഹുലിന്റെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മത്സരം കാണാന്‍ ആദിയയും പിതാവ് സുനില്‍ ഷെട്ടിയും എത്തിയിരുന്നു.
Content Highlights: indian cricketer kl rahul to tie the knot with actress athiya shetty later this year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..