2023 ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യ പാകിസ്താനിലേക്കില്ല: ജയ് ഷാ


Photo: ANI

മുംബൈ: 2023 ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. മുംബൈയില്‍ വെച്ച് നടന്ന 91-ാമത് ബി.സി.സി.ഐ. വാര്‍ഷിക ജനറല്‍ യോഗത്തിന് ശേഷമാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്.

2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്താനാണ് വേദിയാകുന്നത്. 50 ഓവര്‍ ടൂര്‍ണമെന്റായിട്ടാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. അയയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനില്‍ നടക്കാന്‍ സാധ്യത കുറവാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തലപൊക്കി. ഇന്ത്യയ്ക്കും പാകിസ്താനും പങ്കെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള പൊതുവേദികളില്‍ മത്സരം സംഘടിപ്പിക്കാനാകും സംഘാടകരുടെ ശ്രമം.



2005-2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിച്ചത്. അന്ന് രാഹുല്‍ ദ്രാവിഡാണ് ടീമിനെ നയിച്ചത്. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ് പതിവ്. 2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒക്ടോബര്‍ 23 ന് ഏറ്റുമുട്ടും. ഈ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുപോയിക്കഴിഞ്ഞു. ഈയിടെ അവസാനിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനും ഇന്ത്യയും പരസ്പരം ഏറ്റുമുട്ടിയിരുന്നു.

Content Highlights: india vs pakistan, india tour to pakistan, sports news, indian cricket team, asia cup 2023, asia cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented