Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്ന ബൗളറാണ് ഉമ്രാനെന്ന് ബ്രെറ്റ് ലീ പറഞ്ഞു. തുടര്‍ച്ചയായി 150 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്ന ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളറാണ് ഉമ്രാന്‍.
' ഉമ്രാന്‍ മികച്ച ബൗളറാണ്. അദ്ദേഹം വേറിട്ട പ്രതിഭയുള്ള ഒരു കളിക്കാരനാണ്. ഉമ്രാന് പന്തെറിയാനുള്ള അവസരം ലഭിച്ചാല്‍ അദ്ദേഹം അത്ഭുതം കാണിക്കും' - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബ്രെറ്റ് ലീ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാനാവുന്ന താരമാണ് ഉമ്രാനെന്നും അദ്ദേഹത്തെ കൃത്യമായി ഉപയോഗിക്കണമെന്നും ബ്രെറ്റ് ലീ പറഞ്ഞു. ' ഉമ്രാനെ പന്തെറിയാന്‍ അനുവദിക്കണം. പരമാവധി മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കണം. ഇടയ്ക്കിടയ്ക്ക് വിശ്രമമനുവദിക്കുന്നത് ഉമ്രാന്റെ വളര്‍ച്ച തടയും.' - ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഉമ്രാനെ കളിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഇംഗ്ലണ്ടിലെ പിച്ചില്‍ പേസ് ബൗളര്‍മാര്‍ക്ക് നന്നായി തിളങ്ങാനാകും എന്ന കാരണം നിരത്തിയാണ് ഉമ്രാന് അവസരം നല്‍കണം എന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയത്.
Content Highlights: indian cricket team should give more opportunities to umran malik says brett lee
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..